نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2541 | 21 | 58 | فجعلهم جذاذا إلا كبيرا لهم لعلهم إليه يرجعون |
| | | അദ്ദേഹം അവയെ തുണ്ടം തുണ്ടമാക്കി. വലിയ ഒന്നിനെയൊഴികെ. ഒരുവേള അവര്‍ സത്യത്തിലേക്ക് തിരിച്ചുവന്നെങ്കിലോ? |
|
2542 | 21 | 59 | قالوا من فعل هذا بآلهتنا إنه لمن الظالمين |
| | | അവര്‍ ചോദിച്ചു: "നമ്മളുടെ ദൈവങ്ങളോട് ഇവ്വിധം ചെയ്തവനാര്? ആരായാലും അവന്‍ അക്രമി തന്നെ.” |
|
2543 | 21 | 60 | قالوا سمعنا فتى يذكرهم يقال له إبراهيم |
| | | ചിലര്‍ പറഞ്ഞു: "ഇബ്റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.” |
|
2544 | 21 | 61 | قالوا فأتوا به على أعين الناس لعلهم يشهدون |
| | | അവര്‍ പറഞ്ഞു: "എങ്കില്‍ നിങ്ങളവനെ ജനങ്ങളുടെ കണ്‍മുന്നില്‍ കൊണ്ടുവരിക. അവര്‍ സാക്ഷി പറയട്ടെ.” |
|
2545 | 21 | 62 | قالوا أأنت فعلت هذا بآلهتنا يا إبراهيم |
| | | അവര്‍ ചോദിച്ചു: "ഇബ്റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഇവ്വിധം ചെയ്തത്?” |
|
2546 | 21 | 63 | قال بل فعله كبيرهم هذا فاسألوهم إن كانوا ينطقون |
| | | അദ്ദേഹം പറഞ്ഞു: "അല്ല; ആ ദൈവങ്ങളിലെ ഈ വലിയവനാണിതു ചെയ്തത്. നിങ്ങളവരോടു ചോദിച്ചു നോക്കൂ; അവര്‍ സംസാരിക്കുമെങ്കില്‍! |
|
2547 | 21 | 64 | فرجعوا إلى أنفسهم فقالوا إنكم أنتم الظالمون |
| | | അപ്പോള്‍ അവര്‍ തങ്ങളുടെ ബോധതലത്തിലേക്കൊന്നു തിരിഞ്ഞു. അങ്ങനെ അവരന്യോന്യം പറഞ്ഞു: "നിങ്ങള്‍ തന്നെയാണ് അതിക്രമികള്‍.” |
|
2548 | 21 | 65 | ثم نكسوا على رءوسهم لقد علمت ما هؤلاء ينطقون |
| | | പിന്നെയവര്‍ തല തിരിഞ്ഞു. അവര്‍ പറഞ്ഞു: "ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.” |
|
2549 | 21 | 66 | قال أفتعبدون من دون الله ما لا ينفعكم شيئا ولا يضركم |
| | | "അപ്പോള്‍ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ പൂജിക്കുന്നത് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ? |
|
2550 | 21 | 67 | أف لكم ولما تعبدون من دون الله أفلا تعقلون |
| | | "നിങ്ങളുടെയും, അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പൂജിക്കുന്നവയുടെയും കാര്യം അത്യന്തം അപമാനകരം തന്നെ. നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?” |
|