نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1671 | 12 | 75 | قالوا جزاؤه من وجد في رحله فهو جزاؤه كذلك نجزي الظالمين |
| | | യാത്രാസംഘം പറഞ്ഞു: "അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.” |
|
1672 | 12 | 76 | فبدأ بأوعيتهم قبل وعاء أخيه ثم استخرجها من وعاء أخيه كذلك كدنا ليوسف ما كان ليأخذ أخاه في دين الملك إلا أن يشاء الله نرفع درجات من نشاء وفوق كل ذي علم عليم |
| | | യൂസുഫ് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിക്കുന്നതിനു മുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അവസാനമത് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്തു. അവ്വിധം നാം യൂസുഫിനുവേണ്ടി തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് യൂസുഫിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല. നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്. |
|
1673 | 12 | 77 | قالوا إن يسرق فقد سرق أخ له من قبل فأسرها يوسف في نفسه ولم يبدها لهم قال أنتم شر مكانا والله أعلم بما تصفون |
| | | സഹോദരന്മാര്‍ പറഞ്ഞു: "അവന്‍ കട്ടുവെങ്കില്‍ അവന്റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്.” യൂസുഫ് ഇതൊക്കെ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: "നിങ്ങളുടെ നിലപാട് നന്നെ മോശംതന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു.” |
|
1674 | 12 | 78 | قالوا يا أيها العزيز إن له أبا شيخا كبيرا فخذ أحدنا مكانه إنا نراك من المحسنين |
| | | അവര്‍ പറഞ്ഞു: "പ്രഭോ, ഇവന് വയോവൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്ന് പകരമായി അങ്ങ് ഞങ്ങളിലാരെയെങ്കിലും പിടിച്ചുവെച്ചാലും. ഞങ്ങള്‍ അങ്ങയെ കാണുന്നത് അങ്ങേയറ്റം സന്മനസ്സുള്ളവനായാണ്.” |
|
1675 | 12 | 79 | قال معاذ الله أن نأخذ إلا من وجدنا متاعنا عنده إنا إذا لظالمون |
| | | യൂസുഫ് പറഞ്ഞു: "അല്ലാഹുവില്‍ ശരണം! നമ്മുടെ സാധനം ആരുടെ കയ്യിലാണോ കണ്ടെത്തിയത് അവനെയല്ലാതെ മറ്റാരെയെങ്കിലും പിടിച്ചുവെക്കുകയോ? എങ്കില്‍ ഞങ്ങള്‍ അതിക്രമികളായിത്തീരും.” |
|
1676 | 12 | 80 | فلما استيأسوا منه خلصوا نجيا قال كبيرهم ألم تعلموا أن أباكم قد أخذ عليكم موثقا من الله ومن قبل ما فرطتم في يوسف فلن أبرح الأرض حتى يأذن لي أبي أو يحكم الله لي وهو خير الحاكمين |
| | | സഹോദരനെ സംബന്ധിച്ച് നിരാശരായപ്പോള്‍ അവര്‍ മാറിയിരുന്ന് കൂടിയാലോചിച്ചു. അവരിലെ മുതിര്‍ന്നവന്‍ പറഞ്ഞു: "നിങ്ങള്‍ക്കറിഞ്ഞുകൂടേ; നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയ കാര്യം. മുമ്പ് യൂസുഫിന്റെ കാര്യത്തില്‍ നിങ്ങള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നും. അതിനാല്‍ എന്റെ പിതാവ് എനിക്കനുവാദം തരികയോ അല്ലെങ്കില്‍ അല്ലാഹു എന്റെ കാര്യം തീരുമാനിക്കുകയോ ചെയ്യുംവരെ ഞാന്‍ ഈ നാട് വിടുകയില്ല. വിധികര്‍ത്താക്കളില്‍ ഉത്തമന്‍ അല്ലാഹുവാണല്ലോ. |
|
1677 | 12 | 81 | ارجعوا إلى أبيكم فقولوا يا أبانا إن ابنك سرق وما شهدنا إلا بما علمنا وما كنا للغيب حافظين |
| | | "നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിച്ചെന്ന് പറയുക: “ഞങ്ങളുടെ പിതാവേ, അങ്ങയുടെ മകന്‍ കളവു നടത്തി. ഞങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയില്ലല്ലോ. |
|
1678 | 12 | 82 | واسأل القرية التي كنا فيها والعير التي أقبلنا فيها وإنا لصادقون |
| | | “ഞങ്ങള്‍ താമസിച്ചുപോന്ന നാട്ടുകാരോട് ചോദിച്ചു നോക്കുക. ഞങ്ങളോടൊന്നിച്ചുണ്ടായിരുന്ന യാത്രാസംഘത്തോടും അങ്ങയ്ക്ക് അന്വേഷിക്കാം. ഞങ്ങള്‍ സത്യമേ പറയുന്നുള്ളൂ.” |
|
1679 | 12 | 83 | قال بل سولت لكم أنفسكم أمرا فصبر جميل عسى الله أن يأتيني بهم جميعا إنه هو العليم الحكيم |
| | | പിതാവ് പറഞ്ഞു: "അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.” |
|
1680 | 12 | 84 | وتولى عنهم وقال يا أسفى على يوسف وابيضت عيناه من الحزن فهو كظيم |
| | | അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: "ഹാ, യൂസുഫിന്റെ കാര്യമെത്ര കഷ്ടം!” ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്തുവിളറി. അദ്ദേഹം അതീവ ദുഃഖിതനായി. |
|