نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2992 | 26 | 60 | فأتبعوهم مشرقين |
| | | പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു. |
|
2993 | 26 | 61 | فلما تراءى الجمعان قال أصحاب موسى إنا لمدركون |
| | | ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: "ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.” |
|
2994 | 26 | 62 | قال كلا إن معي ربي سيهدين |
| | | മൂസ പറഞ്ഞു: "ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.” |
|
2995 | 26 | 63 | فأوحينا إلى موسى أن اضرب بعصاك البحر فانفلق فكان كل فرق كالطود العظيم |
| | | അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: "നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക.” അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി. |
|
2996 | 26 | 64 | وأزلفنا ثم الآخرين |
| | | ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു. |
|
2997 | 26 | 65 | وأنجينا موسى ومن معه أجمعين |
| | | മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി. |
|
2998 | 26 | 66 | ثم أغرقنا الآخرين |
| | | പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു. |
|
2999 | 26 | 67 | إن في ذلك لآية وما كان أكثرهم مؤمنين |
| | | തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല. |
|
3000 | 26 | 68 | وإن ربك لهو العزيز الرحيم |
| | | തീര്‍ച്ചയായും നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്. |
|
3001 | 26 | 69 | واتل عليهم نبأ إبراهيم |
| | | ഇബ്റാഹീമിന്റെ കഥ ഇവരെ വായിച്ചുകേള്‍പ്പിക്കുക: |
|