بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
829640قل أرأيتكم إن أتاكم عذاب الله أو أتتكم الساعة أغير الله تدعون إن كنتم صادقين
പറയുക: അല്ലാഹുവിന്റെ ശിക്ഷ നിങ്ങളെ ബാധിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുമോ? നിങ്ങള്‍ സത്യസന്ധരെങ്കില്‍ ചിന്തിച്ച് പറയൂ!
830641بل إياه تدعون فيكشف ما تدعون إليه إن شاء وتنسون ما تشركون
ഇല്ല. ഉറപ്പായും അപ്പോള്‍ അവനെ മാത്രമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അങ്ങനെ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ കേണുകൊണ്ടിരിക്കുന്നത് ഏതൊരു വിപത്തിന്റെ പേരിലാണോ അതിനെ അവന്‍ തട്ടിമാറ്റിയേക്കും. അന്നേരം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ മറക്കുകയും ചെയ്യും.
831642ولقد أرسلنا إلى أمم من قبلك فأخذناهم بالبأساء والضراء لعلهم يتضرعون
നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ആ സമുദായങ്ങളെ നാം പീഡനങ്ങളാലും പ്രയാസങ്ങളാലും പിടികൂടി. അവര്‍ വിനീതരാകാന്‍.
832643فلولا إذ جاءهم بأسنا تضرعوا ولكن قست قلوبهم وزين لهم الشيطان ما كانوا يعملون
അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്? എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു.
833644فلما نسوا ما ذكروا به فتحنا عليهم أبواب كل شيء حتى إذا فرحوا بما أوتوا أخذناهم بغتة فإذا هم مبلسون
അവര്‍ക്കു നാം നല്‍കിയ ഉദ്ബോധനം അവര്‍ മറന്നപ്പോള്‍ സകല സൌഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.
834645فقطع دابر القوم الذين ظلموا والحمد لله رب العالمين
അക്രമികളായ ആ ജനത അങ്ങനെ നിശ്ശേഷം നശിപ്പിക്കപ്പെട്ടു. സര്‍വലോകസംരക്ഷകനായ അല്ലാഹുവിന് സ്തുതി.
835646قل أرأيتم إن أخذ الله سمعكم وأبصاركم وختم على قلوبكم من إله غير الله يأتيكم به انظر كيف نصرف الآيات ثم هم يصدفون
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങള്‍ക്കവ വീണ്ടെടുത്ത് തരിക? നോക്കൂ, നാം എങ്ങനെയൊക്കെയാണ്അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോവുകയാണ്!
836647قل أرأيتكم إن أتاكم عذاب الله بغتة أو جهرة هل يهلك إلا القوم الظالمون
ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്നോ പ്രത്യക്ഷത്തിലോ വല്ല ദൈവശിക്ഷയും നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തായിരിക്കും സ്ഥിതി? അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?
837648وما نرسل المرسلين إلا مبشرين ومنذرين فمن آمن وأصلح فلا خوف عليهم ولا هم يحزنون
ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായല്ലാതെ നാം ദൂതന്മാരെ അയക്കാറില്ല. അതിനാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും കര്‍മങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
838649والذين كذبوا بآياتنا يمسهم العذاب بما كانوا يفسقون
എന്നാല്‍ നമ്മുടെ തെളിവുകളെ തള്ളിപ്പറഞ്ഞവരെ, തങ്ങളുടെ ധിക്കാരം കാരണമായി ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.


0 ... 72.8 73.8 74.8 75.8 76.8 77.8 78.8 79.8 80.8 81.8 83.8 84.8 85.8 86.8 87.8 88.8 89.8 90.8 91.8 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

4622192545394935384528261265477050296214