نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6189 | 105 | 1 | بسم الله الرحمن الرحيم ألم تر كيف فعل ربك بأصحاب الفيل |
| | | ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ? |
|
6190 | 105 | 2 | ألم يجعل كيدهم في تضليل |
| | | അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? |
|
6191 | 105 | 3 | وأرسل عليهم طيرا أبابيل |
| | | അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു. |
|
6192 | 105 | 4 | ترميهم بحجارة من سجيل |
| | | ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. |
|
6193 | 105 | 5 | فجعلهم كعصف مأكول |
| | | അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി. |
|
6194 | 106 | 1 | بسم الله الرحمن الرحيم لإيلاف قريش |
| | | ഖുറൈശികളെ ഇണക്കിയതിനാല്‍ |
|
6195 | 106 | 2 | إيلافهم رحلة الشتاء والصيف |
| | | അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം. |
|
6196 | 106 | 3 | فليعبدوا رب هذا البيت |
| | | അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ. |
|
6197 | 106 | 4 | الذي أطعمهم من جوع وآمنهم من خوف |
| | | അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍. |
|
6198 | 107 | 1 | بسم الله الرحمن الرحيم أرأيت الذي يكذب بالدين |
| | | മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? |
|