نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
6036 | 90 | 13 | فك رقبة |
| | | അത് അടിമയുടെ മോചനമാണ്. |
|
6037 | 90 | 14 | أو إطعام في يوم ذي مسغبة |
| | | അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം. |
|
6038 | 90 | 15 | يتيما ذا مقربة |
| | | അടുത്ത ബന്ധുവായ അനാഥയ്ക്ക്. |
|
6039 | 90 | 16 | أو مسكينا ذا متربة |
| | | അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. |
|
6040 | 90 | 17 | ثم كان من الذين آمنوا وتواصوا بالصبر وتواصوا بالمرحمة |
| | | പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്. |
|
6041 | 90 | 18 | أولئك أصحاب الميمنة |
| | | അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍. |
|
6042 | 90 | 19 | والذين كفروا بآياتنا هم أصحاب المشأمة |
| | | നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരോ, അവര്‍ ഇടതുപക്ഷക്കാരും. |
|
6043 | 90 | 20 | عليهم نار مؤصدة |
| | | അവര്‍ക്കുമേല്‍ മൂടപ്പെട്ട നരകമുണ്ട്. |
|
6044 | 91 | 1 | بسم الله الرحمن الرحيم والشمس وضحاها |
| | | സൂര്യനും അതിന്റെ ശോഭയും സാക്ഷി. |
|
6045 | 91 | 2 | والقمر إذا تلاها |
| | | ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍! |
|