نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5898 | 84 | 14 | إنه ظن أن لن يحور |
| | | തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്. |
|
5899 | 84 | 15 | بلى إن ربه كان به بصيرا |
| | | അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു. |
|
5900 | 84 | 16 | فلا أقسم بالشفق |
| | | എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: |
|
5901 | 84 | 17 | والليل وما وسق |
| | | രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും, |
|
5902 | 84 | 18 | والقمر إذا اتسق |
| | | ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും. |
|
5903 | 84 | 19 | لتركبن طبقا عن طبق |
| | | തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്. |
|
5904 | 84 | 20 | فما لهم لا يؤمنون |
| | | എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല. |
|
5905 | 84 | 21 | وإذا قرئ عليهم القرآن لا يسجدون |
| | | അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല. |
|
5906 | 84 | 22 | بل الذين كفروا يكذبون |
| | | പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്. |
|
5907 | 84 | 23 | والله أعلم بما يوعون |
| | | അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. |
|