نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5825 | 81 | 25 | وما هو بقول شيطان رجيم |
| | | ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല. |
|
5826 | 81 | 26 | فأين تذهبون |
| | | അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്? |
|
5827 | 81 | 27 | إن هو إلا ذكر للعالمين |
| | | ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. |
|
5828 | 81 | 28 | لمن شاء منكم أن يستقيم |
| | | അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. |
|
5829 | 81 | 29 | وما تشاءون إلا أن يشاء الله رب العالمين |
| | | ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. |
|
5830 | 82 | 1 | بسم الله الرحمن الرحيم إذا السماء انفطرت |
| | | ആകാശം പൊട്ടി പിളരുമ്പോള്‍. |
|
5831 | 82 | 2 | وإذا الكواكب انتثرت |
| | | നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. |
|
5832 | 82 | 3 | وإذا البحار فجرت |
| | | സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. |
|
5833 | 82 | 4 | وإذا القبور بعثرت |
| | | ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍ |
|
5834 | 82 | 5 | علمت نفس ما قدمت وأخرت |
| | | ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്. |
|