نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5753 | 79 | 41 | فإن الجنة هي المأوى |
| | | ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. |
|
5754 | 79 | 42 | يسألونك عن الساعة أيان مرساها |
| | | ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്. |
|
5755 | 79 | 43 | فيم أنت من ذكراها |
| | | നീ അതേക്കുറിച്ച് എന്തുപറയാനാണ്? |
|
5756 | 79 | 44 | إلى ربك منتهاها |
| | | അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ. |
|
5757 | 79 | 45 | إنما أنت منذر من يخشاها |
| | | നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം! |
|
5758 | 79 | 46 | كأنهم يوم يرونها لم يلبثوا إلا عشية أو ضحاها |
| | | അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും. |
|
5759 | 80 | 1 | بسم الله الرحمن الرحيم عبس وتولى |
| | | അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു. |
|
5760 | 80 | 2 | أن جاءه الأعمى |
| | | കുരുടന്റെ വരവു കാരണം. |
|
5761 | 80 | 3 | وما يدريك لعله يزكى |
| | | നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ? |
|
5762 | 80 | 4 | أو يذكر فتنفعه الذكرى |
| | | അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ. |
|