نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
5665 | 77 | 43 | كلوا واشربوا هنيئا بما كنتم تعملون |
| | | അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്. |
|
5666 | 77 | 44 | إنا كذلك نجزي المحسنين |
| | | ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക. |
|
5667 | 77 | 45 | ويل يومئذ للمكذبين |
| | | അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം. |
|
5668 | 77 | 46 | كلوا وتمتعوا قليلا إنكم مجرمون |
| | | അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച. |
|
5669 | 77 | 47 | ويل يومئذ للمكذبين |
| | | അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം. |
|
5670 | 77 | 48 | وإذا قيل لهم اركعوا لا يركعون |
| | | അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല. |
|
5671 | 77 | 49 | ويل يومئذ للمكذبين |
| | | അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം |
|
5672 | 77 | 50 | فبأي حديث بعده يؤمنون |
| | | ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക? |
|
5673 | 78 | 1 | بسم الله الرحمن الرحيم عم يتساءلون |
| | | ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്? |
|
5674 | 78 | 2 | عن النبإ العظيم |
| | | അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ. |
|