نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4734 | 51 | 59 | فإن للذين ظلموا ذنوبا مثل ذنوب أصحابهم فلا يستعجلون |
| | | ഉറപ്പായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ക്ക് കിട്ടിയ പോലുള്ള ശിക്ഷ. അതിനാല്‍ അവരെന്നോടതിനു തിടുക്കം കൂട്ടേണ്ടതില്ല. |
|
4735 | 51 | 60 | فويل للذين كفروا من يومهم الذي يوعدون |
| | | സത്യനിഷേധികളോട് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ദിനമില്ലേ; അതവര്‍ക്ക് സര്‍വനാശത്തിന്റേതുതന്നെ. |
|
4736 | 52 | 1 | بسم الله الرحمن الرحيم والطور |
| | | ത്വൂര്‍ തന്നെ സാക്ഷി. |
|
4737 | 52 | 2 | وكتاب مسطور |
| | | എഴുതിയ വേദപുസ്തകം സാക്ഷി- |
|
4738 | 52 | 3 | في رق منشور |
| | | വിടര്‍ത്തിവെച്ച തുകലില്‍ . |
|
4739 | 52 | 4 | والبيت المعمور |
| | | ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി. |
|
4740 | 52 | 5 | والسقف المرفوع |
| | | ഉയരത്തിലുള്ള ആകാശം സാക്ഷി. |
|
4741 | 52 | 6 | والبحر المسجور |
| | | തിരതല്ലുന്ന സമുദ്രം സാക്ഷി. |
|
4742 | 52 | 7 | إن عذاب ربك لواقع |
| | | നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും. |
|
4743 | 52 | 8 | ما له من دافع |
| | | അതിനെ തടുക്കുന്ന ആരുമില്ല. |
|