نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
4722 | 51 | 47 | والسماء بنيناها بأيد وإنا لموسعون |
| | | ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. |
|
4723 | 51 | 48 | والأرض فرشناها فنعم الماهدون |
| | | ഭൂമിയെ നാം വിടര്‍ത്തി വിരിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായി വിതാനിക്കുന്നവന്‍. |
|
4724 | 51 | 49 | ومن كل شيء خلقنا زوجين لعلكم تذكرون |
| | | നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍. |
|
4725 | 51 | 50 | ففروا إلى الله إني لكم منه نذير مبين |
| | | അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. ഉറപ്പായും അവനില്‍നിന്ന് നിങ്ങളിലേക്കുള്ള തെളിഞ്ഞ താക്കീതുകാരനാണ് ഞാന്‍. |
|
4726 | 51 | 51 | ولا تجعلوا مع الله إلها آخر إني لكم منه نذير مبين |
| | | അല്ലാഹുവിനൊപ്പം മറ്റൊരു ദൈവത്തെയും സ്ഥാപിക്കാതിരിക്കുക. തീര്‍ച്ചയായും അവനില്‍നിന്ന് നിങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ് ഞാന്‍. |
|
4727 | 51 | 52 | كذلك ما أتى الذين من قبلهم من رسول إلا قالوا ساحر أو مجنون |
| | | ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല. |
|
4728 | 51 | 53 | أتواصوا به بل هم قوم طاغون |
| | | അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല; അവരൊക്കെയും അതിക്രമികളായ ജനം തന്നെ. |
|
4729 | 51 | 54 | فتول عنهم فما أنت بملوم |
| | | അതിനാല്‍ നീ അവരില്‍നിന്ന് പിന്മാറുക. എങ്കില്‍ നീ ആക്ഷേപാര്‍ഹനല്ല. |
|
4730 | 51 | 55 | وذكر فإن الذكرى تنفع المؤمنين |
| | | നീ ഉദ്ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്ബോധനം ഉപകരിക്കും. |
|
4731 | 51 | 56 | وما خلقت الجن والإنس إلا ليعبدون |
| | | ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. |
|