نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3930 | 37 | 142 | فالتقمه الحوت وهو مليم |
| | | അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു. |
|
3931 | 37 | 143 | فلولا أنه كان من المسبحين |
| | | അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍; |
|
3932 | 37 | 144 | للبث في بطنه إلى يوم يبعثون |
| | | നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു. |
|
3933 | 37 | 145 | فنبذناه بالعراء وهو سقيم |
| | | പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു. |
|
3934 | 37 | 146 | وأنبتنا عليه شجرة من يقطين |
| | | അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു. |
|
3935 | 37 | 147 | وأرسلناه إلى مائة ألف أو يزيدون |
| | | അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു. |
|
3936 | 37 | 148 | فآمنوا فمتعناهم إلى حين |
| | | അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി. |
|
3937 | 37 | 149 | فاستفتهم ألربك البنات ولهم البنون |
| | | നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്." |
|
3938 | 37 | 150 | أم خلقنا الملائكة إناثا وهم شاهدون |
| | | "അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?" |
|
3939 | 37 | 151 | ألا إنهم من إفكهم ليقولون |
| | | അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്; |
|