نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2657 | 22 | 62 | ذلك بأن الله هو الحق وأن ما يدعون من دونه هو الباطل وأن الله هو العلي الكبير |
| | | അല്ലാഹു തന്നെയാണ് നിത്യസത്യം. അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയൊക്കെയും കേവലം മിഥ്യയാണ്. അല്ലാഹു തന്നെയാണ് അത്യുന്നതനും മഹാനും. |
|
2658 | 22 | 63 | ألم تر أن الله أنزل من السماء ماء فتصبح الأرض مخضرة إن الله لطيف خبير |
| | | നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്നു മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്. |
|
2659 | 22 | 64 | له ما في السماوات وما في الأرض وإن الله لهو الغني الحميد |
| | | ആകാശഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും. |
|
2660 | 22 | 65 | ألم تر أن الله سخر لكم ما في الأرض والفلك تجري في البحر بأمره ويمسك السماء أن تقع على الأرض إلا بإذنه إن الله بالناس لرءوف رحيم |
| | | നീ കാണുന്നില്ലേ; അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു; അവന്റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്റെ അനുമതിയില്ലാതെ ഭൂമിക്കുമേല്‍ വീണുപോകാത്തവിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്. |
|
2661 | 22 | 66 | وهو الذي أحياكم ثم يميتكم ثم يحييكم إن الإنسان لكفور |
| | | അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. ഇനിയവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെ വീണ്ടും ജീവിപ്പിക്കും. തീര്‍ച്ചയായും മനുഷ്യന്‍ വളരെയേറെ നന്ദികെട്ടവനാണ്. |
|
2662 | 22 | 67 | لكل أمة جعلنا منسكا هم ناسكوه فلا ينازعنك في الأمر وادع إلى ربك إنك لعلى هدى مستقيم |
| | | എല്ലാ ഓരോ സമുദായത്തിനും നാം ഓരോതരം ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്റെ നാഥങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടുമില്ലാത്ത നേര്‍വഴിയില്‍ തന്നെയാണ്. |
|
2663 | 22 | 68 | وإن جادلوك فقل الله أعلم بما تعملون |
| | | അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. |
|
2664 | 22 | 69 | الله يحكم بينكم يوم القيامة فيما كنتم فيه تختلفون |
| | | നിങ്ങള്‍ ഭിന്നിച്ചകന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. |
|
2665 | 22 | 70 | ألم تعلم أن الله يعلم ما في السماء والأرض إن ذلك في كتاب إن ذلك على الله يسير |
| | | നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്. |
|
2666 | 22 | 71 | ويعبدون من دون الله ما لم ينزل به سلطانا وما ليس لهم به علم وما للظالمين من نصير |
| | | അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെ അവന്റെ പങ്കുകാരായി സങ്കല്‍പിച്ച് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല. അക്രമികള്‍ക്ക് ഒരു സഹായിയുമുണ്ടാവുകയില്ല. |
|