نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
1650 | 12 | 54 | وقال الملك ائتوني به أستخلصه لنفسي فلما كلمه قال إنك اليوم لدينا مكين أمين |
| | | രാജാവ് കല്‍പിച്ചു: "നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്തെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ പ്രത്യേകക്കാരനായി സ്വീകരിക്കട്ടെ.” അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: "താങ്കളിന്ന് നമ്മുടെയടുത്ത് ഉന്നതസ്ഥാനീയനാണ്. നമ്മുടെ വിശ്വസ്തനും.” |
|
1651 | 12 | 55 | قال اجعلني على خزائن الأرض إني حفيظ عليم |
| | | യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” |
|
1652 | 12 | 56 | وكذلك مكنا ليوسف في الأرض يتبوأ منها حيث يشاء نصيب برحمتنا من نشاء ولا نضيع أجر المحسنين |
| | | അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൌകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല. |
|
1653 | 12 | 57 | ولأجر الآخرة خير للذين آمنوا وكانوا يتقون |
| | | എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം. |
|
1654 | 12 | 58 | وجاء إخوة يوسف فدخلوا عليه فعرفهم وهم له منكرون |
| | | യൂസുഫിന്റെ സഹോദരന്മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല. |
|
1655 | 12 | 59 | ولما جهزهم بجهازهم قال ائتوني بأخ لكم من أبيكم ألا ترون أني أوفي الكيل وأنا خير المنزلين |
| | | അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: "നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ല നിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ? |
|
1656 | 12 | 60 | فإن لم تأتوني به فلا كيل لكم عندي ولا تقربون |
| | | "നിങ്ങളവനെ എന്റെ അടുത്ത് കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്റെ അടുത്ത് വരികയും വേണ്ട.” |
|
1657 | 12 | 61 | قالوا سنراود عنه أباه وإنا لفاعلون |
| | | അവര്‍ പറഞ്ഞു: "അവന്റെ കാര്യത്തില്‍ പിതാവിനെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. തീര്‍ച്ചയായും ഞങ്ങളങ്ങനെ ചെയ്യാം.” |
|
1658 | 12 | 62 | وقال لفتيانه اجعلوا بضاعتهم في رحالهم لعلهم يعرفونها إذا انقلبوا إلى أهلهم لعلهم يرجعون |
| | | യൂസുഫ് തന്റെ ഭൃത്യന്മാരോടു പറഞ്ഞു: "അവര്‍ പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെച്ചേക്കുക. അവര്‍ തങ്ങളുടെ കുടുംബത്തില്‍ തിരിച്ചെത്തിയാലത് തിരിച്ചറിഞ്ഞുകൊള്ളും. അവര്‍ വീണ്ടും വന്നേക്കും.” |
|
1659 | 12 | 63 | فلما رجعوا إلى أبيهم قالوا يا أبانا منع منا الكيل فأرسل معنا أخانا نكتل وإنا له لحافظون |
| | | അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞങ്ങളോടൊത്ത് ഞങ്ങളുടെ സഹോദരനെ കൂടി അയച്ചുതരിക. എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും. തീര്‍ച്ചയായും ഞങ്ങളവനെ വേണ്ടപോലെ കാത്തുരക്ഷിക്കും.” |
|